കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാരുടെ മടക്കം വൈകും

കുവൈത്ത് സിറ്റി- കുവൈത്തില്‍ പൊതുമാപ്പ് നേടിയ ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്കം വൈകും.
പൗരന്മാരെ സ്വദേശത്ത് എത്തിക്കുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാവകാശം തേടിയെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ.അഹമ്മദ് നാസര്‍ മുഹമ്മദ് അല്‍ സബാഹ് പറഞ്ഞു. കൊറോണ പ്രതിസന്ധിയാണ് കാറണം.
സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുപോകുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

അനധികൃത താമസക്കാരായി കുവൈത്തില്‍ കഴിയുന്നവരെ സ്വീകരിക്കാന്‍ ഒരു രാജ്യവും വിസമ്മതം പ്രകടിപ്പിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണ്. പൊതുമാപ്പ് നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത് മാര്‍ച്ചിലാണ്. പൊതുമാപ്പ് രജിസ്‌ട്രേഷന് ഏപ്രിലില്‍ സമയം അനുവദിച്ചു. പൊതുമാപ്പ് നേടിയവരെ കുവൈത്ത് സര്‍ക്കാരിന്റെ ചെലവില്‍ വിവിധ ഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ചിരിക്കയാണ്. അവര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും കുവൈത്ത് വാഗ്ദാനം നല്‍കിയിട്ടുണ്ട്. കുവൈത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

 

Latest News