കണ്ണൂർ സ്വദേശി ഖത്തീഫിൽ നിര്യാതനായി

ദമാം- കണ്ണൂർ വളക്കൈ കുറുമാത്തൂർ ചൊറുക്കള കുന്നുമ്മൽ ഇബ്രാഹിം (60 )  ഖത്തീഫ് സെൻട്രൽ ആശുപത്രിയിൽ മരിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തില്‍  ജോലിക്കാരനായ ഇദ്ദേഹം കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് വരുന്നതിനിടക്ക് രക്ത സമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് ഖത്തീഫ് സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ സുഹറ , മക്കൾ അൻവർ , സഫീർ , സാബിർ. (ഇദ്ദേഹത്തിന്റെ ഇളയമകൻ സാബിർ ഒരു കൊല്ലം മുമ്പാണ്‌ മരിച്ചത്. മൃതദേഹം സൗദിയിൽ തന്നെ മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ്‌ വാക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Latest News