പഴയ സിംഹങ്ങളെ പുതിയ പേരില്‍ വില്‍ക്കുന്നു; മോഡിയെ പരിഹസിച്ച് തരൂർ

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മോഡി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ പുതിയ പേരിൽ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരിൽ വിറ്റു എന്നാണ് തരൂരിന്‍റെ  പരാമർശം. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോഡി സ്വയം പര്യാപ്ത ഇന്ത്യക്കായി 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്.

സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ആഗോള ബ്രാൻഡ് ആക്കി മാറ്റണമെന്നും ജനങ്ങൾ ഇതിനെ പിന്തുണയ്ക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു. മേക്ക് ഇൻ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു.

Latest News