കോവിഡ് ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

കുവൈത്ത് സിറ്റി-കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂര്‍ കവ്വായിസ്വദേശി അബ്ദുള്‍ ഗഫൂര്‍ (34) ആണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഏഴായി .
കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ധനമന്ത്രാലയത്തില്‍ കരാര്‍ ജീവനക്കാരനായിരുന്നു.

 

Latest News