ഒറ്റാവ(കാനഡ)- കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ വംശീയപരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കനേഡിയൻ ഗായകൻ ബ്രാൻ ആഡംസ്. വവ്വാൽ തീറ്റക്കാർ, മൃഗവിൽപ്പനക്കാർ, അഹങ്കാരികളായ വൈറസ് നിർമ്മാതാക്കൾ എന്നായിരുന്നു കഴിഞ്ഞ ദിവസം ബ്രാൻ ട്വീറ്റ് ചെയ്തത്. നിരുത്തരവാദപരവും വംശീയവും എന്നായിരുന്നു ട്വീറ്റിനെ പറ്റി വിവിധ കോണുകളിൽനിന്ന് ഉയർന്ന വിമർശനം. ഇതോടെ താൻ നടത്തിയ പരാമർശം തെറ്റായിപ്പോയെന്നും മാപ്പ് ചോദിക്കുന്നുവെന്നും എല്ലാ മനുഷ്യരെയും സനേഹിക്കുന്നുവെന്നും ബ്രാൻ ട്വീറ്റ് ചെയ്തു.