ദോഹയിൽനിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി, 181 യാത്രക്കാര്‍

തിരുവനന്തപുരം- ലോക്ഡൗണിനെ തുടർന്ന് ഖത്തറിൽ കുടുങ്ങിയ 181 യാത്രക്കാരുമായുള്ള വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തി. ദോഹയിൽ നിന്നു പ്രാദേശിക സമയം 5.30 ന് പുറപ്പെട്ട വിമാനം ബുധനാഴ്ച പുലർച്ചെ ഒരു മണിക്കാണ് ലാൻഡ് ചെയ്തത്. ഞായറാഴ്ച എത്തേണ്ടിയിരുന്ന വിമാനം സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെഎസ്ആർടിസി. ബസുകൾ ഏർപ്പെടുത്തിയിരുന്നു.
 

Latest News