Sorry, you need to enable JavaScript to visit this website.

ഓടിപ്പോയിട് കൊറോണാവേ, സംഗീത നൃത്ത രൂപവുമായി നടി പാരിസ് ലക്ഷ്മി

കൊച്ചി-കോവിഡ് പ്രതിരോധത്തിന് സംഗീത നൃത്ത രൂപത്തില്‍ ആദരമര്‍പ്പിച്ച് പ്രശസ്ത നര്‍ത്തകിയും നടിയുമായ പാരിസ് ലക്ഷ്മി. 'ഓടിപ്പോയിട് കൊറോണാവേ' എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. മോഹന്‍ലാലാണ് ഈ വീഡിയോ പുറത്തിറക്കിയത്. നമ്മള്‍ ഇപ്പോള്‍ മനുഷ്യരും വൈറസും തമ്മിലുള്ള പോരാട്ടത്തിലാണ്. ആ യുദ്ധക്കളത്തില്‍ വിജയം കൂടിയേതീരൂ. ഈ പോരാട്ടത്തെയാണ് മനോഹരമായി നൃത്തത്തിലൂടെ പാരിസ് ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്.പടികടന്നെത്തുന്ന കൊറോണ വൈറസിനെ പ്രതിരോധ മാര്‍ഗത്തിലൂടെ പുറത്താക്കുകയാണ് നായിക. ശരീരത്തിലേക്ക് കടക്കാന്‍ പാറ്റാതെ നിരാശയായി ഇറങ്ങിപ്പോകുന്ന വൈറസിനെ അതിമനോഹരമായാണ് പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്നത്.പ്രതിരോധത്തിന്റെ നാളുകള്‍ക്കപ്പുറം പ്രതീക്ഷയുടെ നല്ല പുലരിയെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് നൃത്താവിഷ്‌കാരം അവസാനിക്കുന്നത്.
 

Latest News