പാലക്കാട് സ്വദേശി ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു

ജിദ്ദ- പാലക്കാട്, പട്ടഞ്ചേരി, ചെത്താണി  പുത്തൻ കുടി വിട്ടീൽ  അപ്പുക്കുട്ടൻ പൊന്നൻ  (50) ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. അൽ കുംറ യിലെ  കണ്ടെയ്‌നറിന്റെ അടിയിൽപെടുകയായിരുന്നു. ഷിപ്പിംഗ് കമ്പനിയുടെ  െ്രെഡവർ ആയി ജോലി നോക്കുകയായിരുന്നു.  ഭാര്യയും  മൂന്നു കുട്ടികളുമുണ്ട്. തുടർനടപടികൾക്കായി  ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകരായ  അലി തേക്കുതോടും, കരീം മണ്ണാർക്കാടും, സന്തോഷ് പൊടിയനും രംഗത്തുണ്ട്.
 

Latest News