കുവൈത്ത് സിറ്റി - കുവൈത്തില്‍ വിവിധ രാജ്യക്കാരായ പത്തു കൊറോണ രോഗികള്‍ ഇരുപത്തിനാലു മണിക്കൂറിനിടെ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ മരണങ്ങള്‍ 75 ആയി. കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 194 കൊറോണ ബാധിതര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് അസുഖം ഭേദമായ കൊറോണ രോഗികളുടെ എണ്ണം 3,101 ആയി ഉയര്‍ന്നതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 991 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. കുവൈത്തില്‍ ഇതുവരെ 10,277 പേര്‍ക്ക് ആണ് കൊറോണബാധ സ്ഥിരീകരിച്ചത്. രോഗികളില്‍ 158 പേര്‍ ഗുരുതരാവസ്ഥയിലാണ്.
യു.എ.ഇയില്‍ പുതുതായി 783 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 19,661 ആയി. വ്യത്യസ്ത രാജ്യക്കാരായ രണ്ടു കൊറോണ രോഗികള്‍ യു.എ.ഇയില്‍ മരണപ്പെട്ടിട്ടുമുണ്ട്. യു.എ.ഇയില്‍ ഇതുവരെ 203 പേരാണ് കൊറോണ പിടിപെട്ട് മരണപ്പെട്ടത്. ഇരുപത്തിനാലു മണിക്കൂറിനിടെ 631 പേര്‍ കൂടി രോഗമുക്തി നേടിയതോടെ യു.എ.ഇയില്‍ കൊറോണ വൈറസ് ഭേദമായവരുടെ എണ്ണം 6,012 ആയി ഉയര്‍ന്നു. യു.എ.ഇയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 32,000 ലേറെ പേര്‍ക്ക് കൊറോണ പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 1,526 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 25,149 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഖത്തറില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഇതുവരെ 14 കൊറോണ രോഗികളാണ് മരിച്ചത്. ഖത്തറില്‍ 72 കൊറോണ രോഗികളുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ 3,019 പേര്‍ രോഗമുക്തി നേടി.
ബഹ്‌റൈനില്‍ പുതുതായി ഒരു കൊറോണ രോഗി കൂടി മരണപ്പെട്ടു. ഇതോടെ ബഹ്‌റൈനില്‍ കൊറോണ മരണങ്ങള്‍ ഒമ്പത് ആയി. 80 വയസ് പ്രായമുള്ള സ്വദേശിയാണ് രാജ്യത്ത് പുതുതായി മരണപ്പെട്ടത്. ബഹ്‌റൈനില്‍ പുതുതായി 173 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ 5,409 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. രോഗികളില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ബഹ്‌റൈനില്‍ 2,182 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
ഒമാനില്‍ കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,721 ആയി ഉയര്‍ന്നു. പുതുതായി 148 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. രോഗികളില്‍ 27 പേരുടെ നില ഗുരുതരമാണ്. ഒമാനില്‍ ഇതുവരെ 1.250 പേര്‍ രോഗമുക്തി നേടി. ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ രോഗികള്‍ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 17 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.






