Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക്  സൗജന്യ ടിക്കറ്റുമായി കൾച്ചറൽ ഫോറം

ദോഹ- പ്രത്യേക വിമാനത്തിൽ യാത്രാനുമതി ലഭിച്ചിട്ടും സാമ്പത്തിക പ്രയാസം കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സൗജന്യ ടിക്കറ്റുമായി കൾച്ചറൽ ഫോറം ഖത്തർ. ഒന്നാം ഘട്ടമായി അർഹരായ 50 പേർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന് കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു. ഖത്തറിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന പ്രയാസം നേരിടുന്നവർക്ക് സൗജന്യ ടിക്കറ്റുമായി രംഗത്ത് വരുന്നത്. 


എംബസി യാത്രാനുമതി നൽകി യാത്ര തിയ്യതി ലഭിച്ച വരെ മാത്രമാണ് സൗജന്യ ടിക്കറ്റിനായി പരിഗണിക്കുക. എംബസിയിൽ രജിസ്റ്റർ ചെയ്തു എന്നത് ടിക്കറ്റ് ലഭിക്കാനുള്ള മാനദണ്ഡമല്ല. കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ അർഹരായ വനിതകൾ, വിസ ഓൺ അറൈവൽ, ബിസിനസ് വിസ എന്നിവയിൽ ഖത്തറിൽ വന്ന് തിരിച്ച് പോകാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ, ജോലി നഷ്ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാർ എന്നിവർക്കാണ് ആദ്യ പരിഗണന നൽകുക.
ഇത്തരം അർഹരായ ആളുകൾക്ക് കൾച്ചറൽ ഫോറം ജില്ല, മണ്ഡലം ഭാരവാഹികളുമായി ബന്ധപ്പെട്ട് ടിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. ഇത്തരം അപേക്ഷകരിൽ നിന്നും കൾച്ചറൽ ഫോറം ഭാരവാഹികളുൾക്കൊള്ളുന്ന പ്രത്യേക സമിതിയാണ് ടിക്കറ്റിന് അർഹരായവരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ കൾച്ചറൽ ഫോറം മണ്ഡലം ഭാരവാഹികൾ ബന്ധപ്പെടും. 


ഭാരവാഹികൾ നേരിട്ടെത്തി ടിക്കറ്റ് കൗണ്ടറിൽ പണമടച്ച് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ടിക്കറ്റ് കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു.
കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അനുവദിക്കാത്ത സാഹചര്യത്തിലാണ് സാധ്യമാകുന്ന സഹായവുമായി കൾച്ചറൽ ഫോറം രംഗത്ത് വന്നത്. 
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ജി.സി.സി യിലെ മറ്റ് ഘടകങ്ങളുടെ നേതൃത്വത്തിലും സൗജന്യ ടിക്കറ്റ് പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഖത്തറിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് കൾച്ചറൽ ഫോറം സൗജന്യ ടിക്കറ്റ് പദ്ധതി നടപ്പിലാക്കുന്നത്. 

 

Latest News