കരിപ്പൂര്‍- ബഹ്‌റൈനില്‍നിന്ന് പ്രത്യേക വിമാനത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അന്തിമ ഘട്ടത്തില്‍. ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ വിലയിരുത്തി. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ ആറ് മെഡിക്കല്‍ സംഘങ്ങള്‍. വിശദമായ ആരോഗ്യ പരിശോധനക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങള്‍. കോവിഡ് ബോധവത്ക്കരണത്തിനും വിദഗ്ധ സംഘം വിമാനത്താവളത്തില്‍ സജ്ജം.
യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍. എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകള്‍.
യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാന്‍ 43 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീപെയ്ഡ് ടാക്‌സികളും ഒരുങ്ങിയിട്ടുണ്ട്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനമിറങ്ങും.






