യു.എ.ഇയില്‍ വാറ്റ് കൂട്ടില്ലെന്ന് ധനമന്ത്രാലയം

അബുദാബി- യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി യൂനുസ് അല്‍ഖൂരി അറിയിച്ചു. സൗദി അറേബ്യ നികുതി കൂട്ടാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യു.എ.ഇയിലും സൗദിയിലും അഞ്ചു ശതമാനമാണ് വാറ്റ് ഈടാക്കുന്നത്.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സൗദി ജൂലായ് മുതല്‍ വാറ്റില്‍ 10 ശതമാനത്തിന്റെ വര്‍ധവ് വരുത്തിയിരുന്നു. മൂല്യവര്‍ധിത നികുതി 15 ശതമനമാക്കി ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിലവിലുള്ള അടിസ്ഥാന നികുതി മാത്രമാണ് മഹാമാരിയുടെ കാലത്തും ഈടാക്കുക.

 

Latest News