ന്യൂദല്‍ഹി- നാളെ ആരംഭിക്കുന്ന പ്രത്യേക ട്രെയിന്‍ സര്‍വീസുകളില്‍ ഐ.ആര്‍.സി.ടി.സി വെബ് സൈറ്റില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആറ് മണിക്കാണ് സൈറ്റില്‍ ബുക്കിംഗ് തുടങ്ങിയത്. സാങ്കേതിക തകരാറുകളാണ് വൈകാന്‍ കാരണം.
ഹൗറ-ന്യൂദല്‍ഹി ട്രെയിനില്‍ എസി-1, എസി-3 ടിക്കറ്റുകള്‍ പത്ത് മിനിറ്റിനകം വിറ്റു തീര്‍ന്നു.







