45 പേര്‍ കൂടി മരിച്ചു; കോവിഡ് നടപടികളില്‍ തിരിച്ചടിയെന്ന് ഇറാന്‍

തെഹ്‌റാന്‍-അതീവ ജാഗ്രത തുടര്‍ന്നില്ലെങ്കില്‍ കോവിഡ് നിയന്ത്രണ ശ്രമങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. 45 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രസ്താവന.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനിലാണ് ഏറ്റവും ഒടുവില്‍ കോവിഡ് പടരുന്നത്. ആരോഗ്യ പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാലാണ് ഇവിടെ രോഗം വ്യാപിച്ചതെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി അലിരിസ റെയ്‌സി ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

 

Latest News