ദുബായ്- സൗദി അറേബ്യയില്‍ കോവിഡ് പ്രതിസന്ധി അവസാനിക്കുന്ന തീയതി പ്രവചിച്ച് സിംഗപ്പൂര്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍.
രോഗ ബാധക്ക് സാധ്യതയുള്ളവര്‍, രോഗം ബാധിച്ചവര്‍, മുക്തി നേടിയവര്‍ എന്നിവരുടെ മേയ് ഏഴിലെ കണക്ക് അടിസ്ഥാനമാക്കിയാണ് നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് സിംഗപ്പൂര്‍ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകരെ ഉദ്ധരിച്ച് അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു.
മലയാളം ന്യൂസ് വാർത്തകൾ തൽസമയം വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഗവേഷണ പദ്ധതി പ്രകാരം സൗദി അറേബ്യയില്‍ കോവിഡ് പ്രതിസന്ധി സെപ്റ്റംബര്‍ 10 ന് അവസാനിക്കുമെന്നാണ് കണക്കാക്കുന്നത്. ഖത്തറില്‍ സെപ്റ്റംബര്‍ 14ന് പ്രതിസന്ധി തീരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ നയങ്ങള്‍, ടെസ്റ്റിംഗ് രീതി, ജനങ്ങളുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവചനത്തില്‍ മാറ്റം വരാമെന്ന് ഗവേഷകര്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്.






