Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ഈദുല്‍ ഫിതര്‍ അവധി പ്രഖ്യാപിച്ചു

ദുബായ്-യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ ഈദുല്‍ ഫിതര്‍ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 (മേയ് 22) മുതല്‍ ശവ്വാല്‍ മൂന്ന് വരെ (മേയ് 26) യാണ് അവധി പ്രഖ്യാപിച്ചത്. ശവ്വാല്‍ മാസപ്പിറവി കാണുന്നതനുസരിച്ച് തീയതികളില്‍ മാറ്റം വരാം.


ഗവണ്‍മെന്റ് മാനവശേഷി ഫെഡറല്‍ അതോറ്റിയാണ് പൊതുമേഖലയിലെ അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലാ ജീവനക്കാരുടെ അവധി കഴിഞ്ഞ വര്‍ഷം യു.എ.ഇ ഏകീകരിച്ചിരുന്നു. സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കായി പ്രത്യേക അറിയിപ്പുണ്ടാകുമെന്ന് കരുതുന്നു.

 

Latest News