റിയാദ്- സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ കുറഞ്ഞു. 91 ഇനം പെട്രോളിന് 0.67 റിയാലും 95 ഇനത്തിന് 0.82 റിയാലുമാണ് പുതുക്കിയ വില. ഇന്നു മുതല്‍ അടുത്ത മാസം പത്ത് വരെ ഈ നിരക്ക് തുടരും. ഇതുവരെ 91 ഇനത്തിന് 1.31 റിയാലും 95 ന് 1.47 റിയാലുമായിരുന്നു നിരക്ക്.