ലണ്ടന്‍- പടിഞ്ഞാറന്‍ ലണ്ടനിലെ പെഴ്‌സണ്‍സ് ഗ്രീന്‍ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ തിരക്കേറിയ സമയത്തായിരുന്നു മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനം. ഭീകരാക്രമണമാണെന്ന് ലണ്ടന്‍ പോലീസ് പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ കമ്മിറ്റിയുടെ അടിയന്തര യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഡിസ്ട്രിക്ട് ലൈന്‍ ട്രെയിനില്‍നിന്ന് ലഭിച്ച സൂപ്പര്‍മാര്‍ക്കറ്റ് ഷോപ്പിംഗ് ബാഗിനകത്ത് വെളുത്ത പ്ലാസ്റ്റിക് ബക്കറ്റ് കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ ലണ്ടന്‍ പ്രദേശം ഒഴിവാക്കാന്‍ പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.






