അബുദാബി- അപകടരംഗത്ത് മനസ്സാന്നിധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക പ്രധാനമാണ്. മാത്രമല്ല, അപകടത്തില്‍പെട്ടവരെ സഹായിക്കാന്‍ നല്ല മനസ്സും വേണം.
അബുദാബിയിലെ തിരക്കേറിയ ശൈഖ് സായിദ് റോഡില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചു. ഒരെണ്ണം കത്തി. അതില്‍നിന്ന് ഒരു സ്ത്രീ പുറത്തിറങ്ങി ഓടി.
പിന്നാലെ വന്ന മറ്റൊരു കാറിലെ ഡ്രൈവര്‍ പുറത്തിറങ്ങി അടുത്തുള്ള ഒരു മിനി ബസ് ഡ്രൈവറില്‍നിന്ന് ഫയര്‍ എക്‌സ്റ്റിംഗ്യൂഷര്‍ വാങ്ങി കത്തുന്ന വാഹനത്തിലേക്കെറിഞ്ഞു. സ്‌ഫോടന ശബ്ദത്തോടെ അത് തുറന്നെങ്കിലു അതിലെ മര്‍ദം
തീയണക്കാന്‍ പര്യാപ്തമല്ലായിരുന്നു. നിരാശനാകാതിരുന്ന നല്ല സമരിയക്കാരന്‍ മറ്റൊരു എക്സ്റ്റിഗ്യൂഷര്‍ സംഘടിപ്പിച്ച് വീണ്ടുമെറിഞ്ഞു. അതോടെ തീയണഞ്ഞു. അപ്പോഴേക്കും പോലീസുമെത്തി.






