ദോഹ- ഖത്തറില്‍ കോവിഡ് 19 മരണസംഖ്യ 14 ആയി. 54 കാരനായ പ്രവാസിയാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രോഗബാധിതരുടെ എണ്ണം 22,520 ആയി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പ്രവാസിയാണ് മരണമടഞ്ഞത്.
2,753 പേര്‍ കോവിഡ് വിമുക്തരായി. 1,189 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 22,520 ആയി ഉയര്‍ന്നു. 19,753 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 3,215 പേര്‍ കൂടി പരിശോധനക്ക് വിധേയമായതോടെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,27,769 ആയിട്ടുണ്ട്.






