കുവൈത്ത് സിറ്റി- കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമ്പൂര്‍ണ കര്‍ഫ്യൂ രാജ്യത്ത് നിലവില്‍ വന്നു. ആഴ്ചകളായി രാജ്യത്ത് തുടരുന്ന 16 മണിക്കൂര്‍ കര്‍ഫ്യൂവാണ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണമാക്കിയത്. വൈകിട്ട് നാലു തൊട്ട് ഇത് പ്രാബല്യത്തില്‍ വന്നു.
കോവിഡ് ബാധിച്ച് ഒന്‍പത് മരണമുണ്ടായി. 1065 പേര്‍ക്ക് കൂടി രോഗം. മരണ സംഖ്യ 58ഉം രോഗബാധിതരുടെ എണ്ണം 8688ഉം ആയി.
രാജ്യത്ത് രോഗബാധ കണ്ടുതുടങ്ങിയതിന് ശേഷം ഒറ്റദിവസം ഇത്രയേറെ മരണവും ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതും ഇതാദ്യമാണ്. രോഗബാധിതരില്‍ 244 ഇന്ത്യക്കാരും ഉള്‍പ്പെടും. ആകെ രോഗംബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 3217 ആയി. മരണപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 107പേര്‍ കൂടി രോഗമുക്തരായതോടെ രോഗമുക്തരുടെ എണ്ണം 2729 ആയി.






