ദമാം- മലപ്പുറം നിലമ്പൂർ മരുത സ്വദേശി നെല്ലിക്കോടൻ സുദേവൻ ദാമോദരൻ (52) ദമാമിൽ കോവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയയെ തുടർന്ന് ദമാം അൽ മന ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. അൽപ്പം മുമ്പാണ് മരണം സംഭവിച്ചത്. അച്ഛൻ ദാമോദരൻ. അമ്മ വിശാലാക്ഷി. ഭാര്യ: പ്രതിഭ. മകള്‍:ആര്യ. മൃതദേഹം ദമം മെഡിക്കൽ കോംപ്ലെക്സ് മോർച്ചറിയിലേക്ക് മാറ്റുന്നതിനായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം ആശുപത്രിയിലെത്തി നടപടി ക്രമങ്ങൾക്കു നേതൃത്വം നൽകി വരുന്നു.