യു.എ.ഇയില്‍ ഒറ്റ ദിവസം 13 മരണം

ദുബായ് - യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ച് 13 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 200 ലേയ്ക്ക് അടുക്കുന്നു. ഇതോടെ മരണ സംഖ്യ 198 ആയി. പുതുതായി 781 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതടക്കം രോഗ ബാധിതരുടെ എണ്ണം 18,198 ആയി. 509 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെ 4,804 പേര്‍ രോഗം മാറി ആശുപത്രി വിട്ടതായും യു.എ.ഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതാദ്യമാണ് യു.എ.ഇയില്‍ ഒരു ദിവസം ഇത്രയധികം മരണവും രോഗികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയടക്കം വിവിധ രാജ്യക്കാരാണ്  മരിച്ച രോഗികളും രോഗം സ്ഥിരീകരിക്കപ്പെട്ടവരും.

 

Latest News