Sorry, you need to enable JavaScript to visit this website.

ഉള്ളുപൊള്ളിക്കും സന്ദേശവുമായി പ്രവാസി കലാകാരന്മാരുടെ ഹ്രസ്വചിത്രം-video

കോവിഡ് ഭീതിയില്‍ ഒറ്റപ്പെട്ടു പോകുന്ന പ്രവാസി കുടുംബത്തിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. പ്രവാസികള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളിലൂട കടന്നു പോവുന്ന ലോക്ക് ഡൗണ്‍ എന്ന ചിത്രം ഓരോ പ്രവാസിക്കും സ്വന്തം കഥയായി അനുഭവപ്പെടുന്നു.


പ്രവാസി ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ശംസുദ്ധീന്‍ മാളിയേക്കലിന്റെ പത്തൊമ്പതാമത്തെ ഹ്രസ്വ ചിത്രമാണ് ലോക് ഡൗണ്‍. ജോലി നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും കാശില്ലാതെ സാമ്പത്തികമായി പ്രയാസപ്പെടുന്ന പ്രവാസികളില്‍ നിന്ന് തുടങ്ങുന്ന ചിത്രം അവരുടെ കുടുംബത്തിന്റെ ദയനീയ ചിത്രം കൂടി വരച്ചു കാട്ടുന്നു.
വലിയ വീടും സൗകര്യങ്ങളും കണ്ട് ആളുകളെ വിലയിരുത്തുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിന് മുമ്പ് ശംസുദ്ധീന്‍ മാളിയേക്കല്‍ പുറത്തിറക്കിയ ഹൗസ് െ്രെഡവര്‍, ബാര്‍ബര്‍ഷോപ്പ്, നോട്ട് നിരോധനം, വോട്ട് മെഷീന്‍, തണല്‍ മരം, സ്‌നേഹ തീരം, പൗരത്വ ബില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.


ഗഫൂര്‍ കാളികാവിന്റെ കഥക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശംസുദ്ധീന്‍ തന്നെയാണ്. മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് റിയാദിലെ സാമൂഹിക പ്രവര്‍ത്തകനായ സക്കീര്‍ ദാനത്തും, റിയാദിലെ മികച്ച ഗായികയും ഡിസൈനറും ബ്യൂട്ടി തെറാപ്പിസ്റ്റ്മായ ശബാന അന്‍ഷാദുമാണ്.


പ്രവാസിയുടെ ഭാര്യയായ റെജി എന്ന എന്ന കഥാപാത്രം ശബാനയും പ്രവാസിയുടെ നന്മയുടെ മുഖമായ ഇക്ക എന്ന കഥാപാത്രം സക്കീര്‍ ദാനത്തും അവതരിപ്പിച്ചു. ഷാജി നിലമ്പൂര്‍, നാസര്‍ വണ്ടൂര്‍ എന്നിവരാണ് മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാസ്റ്റര്‍ റിദുവാന്‍, മാസ്റ്റര്‍ അഫ്‌റാന്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തി.. ലോക്ക് ഡൗണിന്റെ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത് അന്‍ഷാദ് ഫിലിംക്രാഫ്റ്റ് ആണ്.. ഡബ്ബിങ് ഗോള്‍ഡന്‍ ഗ്രേപ്‌സ് സ്റ്റുഡിയോ റിയാദ്, നാദിഷ് മീഡിയ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാണം 3ഠട ഗ്രൂപ്പാണ്.   പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയരുടെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു റിലീസ്.

 

 

Latest News