മനാമ- ബഹ്‌റൈനില്‍ ഒരു കുടുംബത്തിലെ 16 അംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ രോഗിയായ ഒരംഗം ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കളും സഹോദരങ്ങളും കുട്ടികളും കോവിഡിന്റെ പിടിയിലായത്. ഇയാള്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നുനല്‍കിയെന്ന് മന്ത്രാലയം വെളിപ്പെടുത്തി. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയാറാകണമെന്ന് മന്ത്രാലയം പൊതുജനങ്ങളെ ഉണര്‍ത്തി. ഇഫ്താര്‍ പാര്‍ട്ടികള്‍ കുടുംബത്തില്‍ മാത്രം ഒതുക്കണം. വീട് വിട്ടിറങ്ങുമ്പോള്‍ ഫെയ്‌സ് മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു.