Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുവൈത്തില്‍ ഇനി തൊഴിലാളികള്‍ക്ക് വാട്‌സ്ആപ്പ് നമ്പറില്‍ പരാതി നല്‍കാം

കുവൈത്ത് സിറ്റി- തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ കുവൈത്തില്‍ ഇനി മുതല്‍ വാട്‌സ്ആപ്പ് സംവിധാനം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പി.എ.എം) ഔദ്യോഗിക വക്താവും പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുമായ അസീല്‍ അല്‍മിസെയ്ദ് അറിയിച്ചതാണ് ഇക്കാര്യം.
99175272 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പരാതികള്‍ സ്വീകരിക്കുമെന്ന് അവര്‍ പറഞ്ഞു. അതേസമയം കമ്പനികള്‍ 55629845 എന്ന നമ്പറിലാണ് പരാതി സമര്‍പ്പിക്കേണ്ടത്. പരാതി ലഭിച്ചുവെന്ന് എസ്.എം.എസ് അയച്ചാണ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

 

Latest News