ദുബായ്- കോവിഡ് ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ മതിലകം പുതിയകാവ് സ്വദേശി അബ്ദുല്‍ റസാഖ് (48) ആണ് മരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇവിടെത്തന്നെ സംസ്‌കരിക്കും. ജി.സി.സി രാജ്യങ്ങളില്‍ ഇതുവരെ 58 മലയാളികളാണ് കോവിഡ് മൂലം മരിച്ചത്.
യു.എ.ഇ.യില്‍ കോവിഡ് 19 ബാധിച്ച് വെള്ളിയാഴ്ച ഒമ്പതുപേര്‍കൂടി മരിച്ചു. 553 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,793 ആയി. മലയാളികളടക്കം രോഗം ബാധിച്ചുള്ള മരണം 174 ആയി. ഇതുവരെ 3837 പേര്‍ക്ക് രോഗം ഭേദമായി. മേയ്മാസം രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി അധികൃതര്‍ അറിയിച്ചു.