മുസഫയില്‍ സമഗ്ര അണുനശീകരണ യത്‌നത്തിന് തുടക്കമായി

അബുദാബി-ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുസഫയില്‍ സമഗ്ര അണുനശീകരണ യത്‌നത്തിന് തുടക്കമായി. അണുനശീകരണ പദ്ധതി കാലയളവില്‍ പ്രദേശത്ത് താമസിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ കോവിഡ്-19  പരിശോധന നല്‍കും.
തെരഞ്ഞെടുത്ത ഏതാനും സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അണുനശീകരണവും കോവിഡ് പരിശോധനയും നടത്തുകയെന്ന് പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.
അതേസമയം, വാണിജ്യമേഖല പതിവുപോലെ പ്രവര്‍ത്തിക്കും. അണുനശീകരണ പ്രക്രിയ നടക്കുമ്പോള്‍ മേഖലയിലേക്ക് പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കും.
മുസഫയില്‍ താമസിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സ്വദേശി വിദേശി വ്യത്യാസമില്ലാതെ ആരോഗ്യ സേവനങ്ങള്‍ കാമ്പയിനില്‍ ഉറപ്പാക്കും. പരിശോധന സുഗമമാക്കുന്നതിന് ടെസ്റ്റിംഗ് സെന്ററുകളിലേക്കും തിരിച്ചും സൗജന്യ ഗതാഗതം ലഭ്യമാക്കും.

 

Latest News