മുംബൈ-ലോക് ഡൗണിൽ മുംബൈയിൽ കുടുങ്ങി നാട്ടിലേക്ക് വരാനായി കാത്തിരിക്കുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.
അങ്കമാലി പുളിയനം മായാട്ടു വീട്ടിൽ അനൂപ് കുമാറാണ്(40) മരിച്ചത്. നാട്ടിലേക്ക് മടങ്ങനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് ഒരു ലക്ഷത്തോളം മറുനാടൻ മലയാളികളാണ് കേരളത്തിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നത്. നിലവിൽ അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മലയാളികളും എത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരിൽ ഭൂരിപക്ഷത്തിനും മടങ്ങണമെങ്കില്‍ ട്രെയിനുകള്‍ ഏർപ്പെടുത്തണം.






