ദുബായ് വിമാനത്താവളത്തിനു സമീപം അഗ്നിബാധ; ആളപായമില്ല

ദുബായ്- വിമാനത്താവളത്തിനു സമീപം ഉമ്മുറമൂല്‍ ഏരിയയില്‍ നടന്ന അഗ്നിബാധയില്‍ ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്. രാവിലെ 8.50ന് വിവരം ലഭിച്ചയുടന്‍ അപകടസ്ഥലത്ത് കുതിച്ചെത്തിയ അല്‍റാശിദിയ്യ സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങള്‍ ഏഴ് മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അല്‍ഖുസൈസ്, കരാമ, പോര്‍ട്ട് സഈദ് സ്റ്റേഷനുകളിലെ അഗ്നിശമന സേനാനികളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. ഒരു പ്രമുഖ നിര്‍മാണ കമ്പനിയുടെ ഓഫീസും കാര്‍ പാര്‍ക്കിംഗും ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷിച്ചു വരികയാണ്.

https://www.malayalamnewsdaily.com/sites/default/files/2020/05/09/dubaifireone.jpg

Latest News