ന്യൂദല്‍ഹി- വിദേശരാജ്യങ്ങളില്‍നിന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടത്തില്‍ യൂറോപ്പില്‍നിന്നുള്ള പ്രവാസികളെ തിരികെയെത്തിക്കും. കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായ റഷ്യ, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസികളെ തിരികെ എത്തിക്കാന്‍ തീരുമാനമായി.
വന്ദേ ഭാരത് മിഷനിലൂടെ കൂടുതല്‍ പ്രവാസി ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് ശ്രമം. രണ്ടാമത്തെ ആഴ്ചയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെ തിരികെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. തായ്‌ലന്‍ഡ്,കസാഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസികളെയും തിരികെയെത്തിക്കും.






