ഒഴിവുകാലത്ത് വീണ അഭ്യസിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍

തൃശൂര്‍- ലോക്ക് ഡൗണ്‍ കാലം എങ്ങനെ ചിലവഴിക്കാമെന്ന ചിന്തയിലാണ് എല്ലാവരും.  അതില്‍ കൂടുതലും സിനിമാക്കാരാണ്.  ഓരോ തിരക്കുകള്‍ മൂലവും ചെയ്യണമെന്ന് വിചാരിച്ചിട്ട് ചെയ്യാതെ പോയ പല കാര്യങ്ങളും അവര്‍ ഈ സമയത്ത് ചെയ്യുകയാണ്.  അങ്ങനൊരു കാര്യം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ നമ്മുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍.  മഞ്ജുവിന്റെ വളരെക്കാലത്തെ ആഗ്രഹമായ വീണ അഭ്യസിക്കുന്ന വീഡിയോയാണ് അവര്‍ ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 
നിങ്ങള്‍ പഠിക്കുന്നിടത്തോളം കാലം നിങ്ങള്‍ പരാജയപ്പെടില്ല എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.  നേരത്തെ താരം കുച്ചുപ്പുടി അഭ്യസിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.  പുള്ളിലെ തറവാട്ടു വീട്ടിലാണ് മഞ്ജു ഇപ്പോള്‍ താമസിക്കുന്നത്.

Latest News