ദമാം- തിരുവനന്തപുരം ചെങ്കോട്ടുകോണം, ചെമ്പഴന്തി, കല്ലടിച്ചവിള സൈനുദീൻ മുഹമ്മദ് ഹനീഫ (60്) ദമാമിൽ നിര്യാതനായി. 28 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ദമാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സീഗാസ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്നും കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ബീന. ഏക മകൾ ജാസ്മിൻ. അനന്തരനടപടികൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.