Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബി.ജെ.പി നേതാവിന്റെ പീഡനം:  ക്രൈംബ്രാഞ്ച് സംഘം സ്‌കൂളിലെത്തി തെളിവെടുത്തു

തലശ്ശേരി- പാലത്തായി പീഡനക്കേസിൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം പാലത്തായി യു.പി സ്‌കൂളിലെത്തി. അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് സി.ഐയും സംഘവുമാണ് സ്‌കൂളിലെത്തിയത്. കൂടെ ക്രൈംബ്രാഞ്ചിലെ ശാസ്ത്രീയ പരിശോധക സംഘവുമുണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട സംഘം സ്‌കൂളിൽ വിശദമായ പരിശോധന നടത്തി. കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന മൂത്രപ്പുരയും ക്ലാസ്‌റൂമും പരിശോധിച്ചു. കൂടാതെ സ്‌കൂളിലെ ചില അധ്യാപകരിൽ നിന്നും മൊഴിയെടുത്തു. പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലത്തായി യു.പി സ്‌കൂൾ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എൻ.ടി.യുവിന്റെ ജില്ലാ നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (പപ്പൻ-45)നെ ഏപ്രിൽ 15നാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനെ തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

Latest News