ദുബായ്- കോവിഡ്19 ബാധിച്ച് യു.എ.ഇയില്‍ രണ്ട് മലയാളികളടക്കം 9 പേര്‍ കൂടി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സെയ്തു മുഹമ്മദ്\(78), പാവറട്ടി സ്വദേശി ഹുസൈന്‍ (45) എന്നിവരാണ് മരിച്ച മലയാളികള്‍. സെയ്തു മുഹമ്മദ് അബുദാബി മുറൂറില്‍ കര്‍ട്ടന്‍ കട നടത്തിവരികയായിരുന്നു. പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടില്‍ അലി അഹമദ് മകന്‍ ഹുസൈന്‍ പതിനാല് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണ വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത് ഭാര്യ ഷെഹനാസ്, മക്കള്‍ ഷാഹിന്‍ഷ ഷെഹിന്‍, ഫൈസന്‍
ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17,000 ലേക്കെത്തി. ഇന്ന് പുതിയതായി 553 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 174 പേര്‍ മരിക്കുകയും 3837 പേര്‍ രോഗവിമുക്തരാവുകയും ചെയ്തിട്ടുണ്ട്.






