കാബൂൾ- അഫ്ഗാൻ ആരോഗ്യമന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഫിറോസുദ്ദീൻ ഫിറോസിന് കൊറോണ വൈറസ് ബാധയേറ്റ വിവരം ഇന്നാണ് അഫ്ഗാന്‍ പുത്തുവിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്ത് 215 പുതിയ അണുബാധകളില്‍ അരോഗ്യമന്ത്രിയും ഉള്‍പ്പെടുമെന്നാണ് കോവിഡ് വ്യാപനം സംബന്ധിച്ച് മാധ്യമങ്ങളെ വിവരം അറിയിച്ച മന്ത്രാലയ വക്താവ് പറഞ്ഞത്.
നിലവിൽ 3700ലേറെ പേർക്ക് അഫ്ഗാനിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേർ ഇതിനകം മരിച്ചു. ഇറാനില്‍നിന്നാണ് അഫ്ഗാനില്‍ രോഗം വ്യാപിച്ചതെന്ന് കരുതുന്നു. യുഎൻ മൈഗ്രേഷൻ ഏജൻസിയുടെ കണക്കനുസരിച്ച്, 270,000 അഫ്ഗാനികൾ ഇറാനിൽ നിന്ന് കോവിഡ് വ്യാപനത്തിനിടെ നാട്ടിലേക്ക് മടങ്ങിയതായി വ്യക്തമാക്കുന്നു.






