Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാലിദ്വീപിൽ നിന്ന് ആദ്യകപ്പൽ 10ന് കൊച്ചിയിൽ എത്തും

കൊച്ചി- മാലി ദ്വീപിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്നവരെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്തും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 750 യാത്രക്കാരുമായി നാവിക സേനയുടെ കപ്പൽ 10ന് എത്തും. ബാക്കിയുള്ളവരെ അടുത്ത ആഴ്ചകളിലായി എത്തിക്കും.നാവിക സേന നൽകുന്ന സെൽഫ് ഡിക്ലറേഷൻ ഫോം തുറമുഖത്ത് എത്തുന്നതിന് മുമ്പ് കപ്പലിൽവച്ച് യാത്രക്കാർക്ക് പൂരിപ്പിച്ച് നൽകണം. യാത്രക്കാരെ കോവിഡ് 19 പരിശോധനക്കും വിധേയമാക്കും. രോഗ ബാധയുള്ളവരെ ആദ്യമിറക്കും. തുടർന്ന് ജില്ല  തിരിച്ച് 50 പേരെ വീതം ഇറക്കും. രോഗ ബാധയുള്ളവരെ ആംബുലൻസിൽ  പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും. യാത്രക്കാർക്ക് ബിഎസ്എൻഎൽ സിം കാർഡ് നൽകും.യാത്രക്കാർ തങ്ങളുടെ മൊബൈലിൽ ആരോഗ്യസേതു ആപ്പ് ചേർക്കണം. കസ്റ്റംസ് ബാഗേജ് പരിശോധനകൾക്ക് ശേഷമാകും പുറത്തിറങ്ങുന്ന യാത്രക്കാരെ കെഎസ്ആർടിസി ബസിലാണ് ഓരോ ജില്ലയിലേക്ക് വിടുക. 30 പേരാണ് ബസിലുണ്ടാവുക. യാത്രക്കാരുടെ ബന്ധുക്കൾക്കും സന്ദർശകർക്കും ടെർമിനലിൽ പ്രവേശനമുണ്ടാകില്ല.  കപ്പലിൽ നിന്നുള്ള യാത്രക്കാർ ടെർമിനലിൽ പ്രവേശിക്കുന്നത് ആരോഗ്യ പെരുമാറ്റച്ചട്ടമനുസരിച്ചാണ്. ജില്ല ട്രാൻസ്‌പോർട്ട് അധികൃതരുടെ മേൽനോട്ടത്തിലായിരിക്കും യാത്രക്കാരെ വാഹനത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കുക. സാമുദ്രിക ക്രൂയിസ് ടെർമിനലിൽ തയ്യാറാക്കിയ സജ്ജീകരണങ്ങൾ തുറമുഖത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങ് എന്നിവർ വിലയിരുത്തി.  തുറമുഖം വഴി സ്വദേശത്തേക്ക് മടങ്ങിയെത്തുന്നവർക്ക് തടസ രഹിതമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
 

Latest News