അബുദാബി- യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ച് എട്ടു പേര്‍ കൂടി മരിച്ചു. 502 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 213 പേര്‍ പുതുതായി രോഗമുക്തിനേടി ആശുപത്രി വിട്ടു.
33,000 പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 502 പേരില്‍ രോഗബാധ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ ആകെ 16,240 കോവിഡ് രോഗികളാണ് ഇപ്പോഴുള്ളത്. മലയാളികളടക്കം ആകെ മരണം–165. ആകെ 3,572 പേര്‍ക്ക് രോഗം ഭേദമായി.






