ദുബായ്- കെനിയക്കാരിയായ സെക്രട്ടറിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് കൗമാരക്കാരടക്കം അഞ്ച് പ്രതികള്‍. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
നാട്ടുകാരനായ സുഹൃത്തിനോടൊപ്പം നടന്നു പോകുമ്പോഴാണ് പുലര്‍ച്ച രണ്ടരയോടെ അല്‍ഖൈല്‍ ഗെയിറ്റിനുസമീപം വെച്ച് സംഘം തടഞ്ഞു നിര്‍ത്തിയത്. സ്ത്രീ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘത്തിലെ രണ്ടു പേര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റുകയായിരുന്നു.
സുഹൃത്ത് പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സ്ത്രീയെ കണ്ടെത്തിയത്.