സൗദിയില്‍ ഒട്ടകത്തില്‍ ഇടിച്ച് വാഹനാപകടം; ഇന്ത്യക്കാരനടക്കം രണ്ട് മരണം

അഹ്മദ് ഹുസൈന്‍

ബിഷ- തത്‌ലീസ് ഹൈവേയലുണ്ടായ വാഹനാപകടത്തില്‍ യുപി സ്വദേശിയും ഒരു സ്വദേശി പൗരനും മരിച്ചു. ഉത്തര്‍ പ്രദേശ് പ്രതാപ്ഗഡ് ജില്ലയിലെ അകേറ്റി സ്വദേശിയായ അഹ്മദ് ഹുസൈന്‍ (46)ആണ് മരിച്ച ഇന്ത്യക്കാരന്‍. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിച്ചാണ് അപകടമുണ്ടായത്.

മൂന്നു മാസം മുമ്പാണ് സൗദിയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തീകരിച്ചു തത്‌ലീസില്‍ ഖബറടക്കം നടത്തി.ജമീറുന്നിസ ആണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.  നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുവാന്‍ കെ.എം.സി.സി വാദിദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്‍ ഒപ്പമുണ്ടായിരുന്നു.

Latest News