സൗദിയില്‍ ക്യാന്‍സർ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്- ശഖ്‌റാ ജനറല്‍ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം കിംഗ് സല്‍മാന്‍ ആശുപത്രിയിലേക്ക് മാറ്റിയ മുവാറ്റുപുഴ സ്വദേശി നിര്യാതനായി.

ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന മുവാറ്റുപുഴ കണിച്ചാട്ടു ബിലാല്‍ (25) ആണ് കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ നിര്യാതനായത്. ഒരു വര്‍ഷം മുമ്പാണ് ശഖ്‌റയില്‍ ജോലിക്കെത്തിയത്. മൂന്നാഴ്ച മുമ്പ് അവിടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സയിലായിരുന്നു. പിന്നീട് സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീബ് പാഴൂര്‍ എന്നിവര്‍ ഇടപെട്ട്  വിദഗ്ധ ചികിത്സക്ക് റിയാദിലേക്ക് കൊണ്ടുവന്നു. വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും അപേക്ഷ നല്‍കിയിരുന്നു.

Latest News