ദുബായ് ഡ്യൂട്ടി ഫ്രീയില്‍ തൃശൂര്‍ സ്വദേശിക്ക് 10 ലക്ഷം ഡോളര്‍

ദുബായ് - ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം. തൃശൂര്‍ സ്വദേശി അജിത്ത് നരേന്ദ്രന്‍ (46)ആണു ജേതാവായത്. തൃശൂര്‍ സ്വദേശിയായ സുഹൃത്തുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്ന് അജിത്ത് പറഞ്ഞു.
അബുദാബി മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് യുഎഇയില്‍ എത്തിയത്. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്.

രണ്ടാം സമ്മാനവും മൂന്നാം സമ്മാനവും മലയാളികള്‍ക്കാണ്. ബര്‍ദുബായില്‍ താമസിക്കുന്ന ടി.അബ്ദുല്‍ ജലീലിന് മോട്ടോ ഗസി വി85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മോട്ടോ ഗസി ഓഡെസ് ബൈക്കും ലഭിച്ചു.

 

Latest News