ഷാര്‍ജയില്‍ മിനി ബസ് കത്തിനശിച്ചു; ആളപായമില്ല

ഷാര്‍ജ- തൊഴിലാളികളുമായി സഞ്ചരിക്കുന്ന മിനി ബസ് കത്തിനശിച്ചു. ഷാര്‍ജ കിംഗ് ഫൈസല്‍ റോഡില്‍ വച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന 10 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്‍ജിനുള്ളില്‍നിന്ന് കനത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ പെട്ടെന്ന് തന്നെ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വന്‍ അത്യാഹിതം ഒഴിവായത്. കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചയുടന്‍ സംഭവസ്ഥലത്ത് കുതിച്ചെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനാനികള്‍ തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ഹാനി അല്‍ദഹ്മാനി പറഞ്ഞു. എങ്കിലും വാന്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പിടിത്തമുണ്ടായതിന്റെ കാരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

Latest News