ദുബായ്- ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികളുമായി പോകുന്ന വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തില്ലെന്നും തെര്‍മല്‍ സ്‌ക്രീനിംഗ് മാത്രമേ ഉണ്ടാകു എന്നും അധികൃതര്‍.
കോവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉറപ്പൊന്നും കിട്ടിയിട്ടില്ല.
കോവിഡ് പരിശോധന നടത്താതെ വന്നാല്‍ പ്രവാസികളെ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ വെക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാനായിരുന്നു കേരളത്തിന്റെ തീരുമാനം. കോവിഡ് പരിശോധന നടത്തിയാലേ ഇക്കാര്യം നടപ്പാകൂ.
അതിനിടെ വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ വിമാനത്തിലും 200 യാത്രക്കാരെ കൊണ്ടുവരുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ സൗകര്യങ്ങളും പരിഗണിക്കുമ്പോള്‍ പരമാവധി 160 യാത്രക്കാരെ മാത്രമേ കൊണ്ടുവരാനാകൂ.






