Sorry, you need to enable JavaScript to visit this website.

ദോഹ-കൊച്ചി വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി

ദോഹ- പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 10.45 ഓടെ കൊച്ചിയിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ജീവനക്കാരുടെ കോവിഡ് പരിശോധന ഫലം വൈകുന്നതാണ് കാരണം.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പുറപ്പെടുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനകള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച മറ്റു വിമാന സര്‍വീസുകളിലും മാറ്റം വന്നേക്കുമെന്നാണ് സൂചന.

വ്യാഴാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് മൂന്ന് സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും, ദോഹ-കൊച്ചി വിമാനം രാത്രി 10.45നും, ദുബായ്‌കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നത്. ഇതില്‍ ദോഹ-കൊച്ചി വിമാനമാണ് ഇപ്പോള്‍ റദ്ദാക്കിയത്. മറ്റു രണ്ടു വിമാനങ്ങളുടെ സമയത്തില്‍ മാറ്റമില്ല.

 

Latest News