Sorry, you need to enable JavaScript to visit this website.

ആ ടീം കോഹ്‌ലിയെയും കൂട്ടരെയും വിറപ്പിക്കും -രവിശാസ്ത്രി

ന്യൂദല്‍ഹി - 1985 ല്‍ ബെന്‍സന്‍ ആന്റ് ഹെഡ്ജസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീം ഇന്നത്തെ വിരാട് കോഹ്‌ലിയുടെ നിരയെ വിറപ്പിക്കാന്‍ പോന്നതാണെന്ന് രവിശാസ്ത്രി. ആ ടൂര്‍ണമെന്റിലെ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് ബഹുമതി രവിശാസ്ത്രിക്കായിരുന്നു. 1983 ലെ ലോകകപ്പ് നേടിയത് ഭാഗ്യമാണെന്ന് പലരും വിലയിരുത്തി. എന്നാല്‍ 1985 ല്‍ ഇന്ത്യ ലോകോത്തര ടീമാണെന്ന് വീണ്ടും തെളിയിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ മുന്നില്‍ നിന്ന് നയിച്ചു. ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ചതാണ് തങ്ങിനില്‍ക്കുന്ന ഓര്‍മയെന്ന് ശാസ്ത്രി പറഞ്ഞു. ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രിക്ക് ഓഡി 100 സെദാന്‍ കാര്‍ സമ്മാനമായി ലഭിച്ചിരുന്നു. പാക്കിസ്ഥാന്‍ നായകന്‍ ജാവീദ് മിയാന്‍ദാദിനും അതില്‍ കണ്ണുണ്ടായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. 2018-19 ല്‍ ഓസ്‌ട്രേലിയയെ ഓസ്ട്രിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ തോല്‍പിച്ച ടീമിനെ പരിശീലിപ്പിച്ചതാണ് മറ്റൊരു അതുല്യ നേട്ടമെന്ന് ശാസ്ത്രി പറഞ്ഞു. ആദ്യമായാണ് ഇന്ത്യന്‍ ടീം ആ നേട്ടം കൈവരിക്കുന്നത്. കൊറോണക്കാലത്ത് ആരെയാണ് കൂട്ടിന് ആഗ്രഹിക്കുന്നതെന്നു ചോദിച്ചപ്പോള്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണനെയും റോജര്‍ ബിന്നിയെയുമാണ് വേണ്ടതെന്ന് ശാസ്ത്രി മറുപടി നല്‍കി. 
 

Latest News