അബുദാബി- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് മേല്‍പറമ്പ് സ്വദേശി മുഹമ്മദ് നസീറാണ് മരിച്ചത്. 56 വയസ്സായിരുന്നു. മഫ്‌റഖ് ആശുപത്രിയില്‍ പത്ത് ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇവിടെ മറവു ചെയ്യും.






