തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് ഒരൊറ്റ കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി. ഏഴ് പേര്‍ക്ക് കൊറോണ പരിശോധനാഫലം നെഗറ്റീവായി. വെറും മുപ്പത് പേര്‍ മാത്രമാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ഇനി ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം ജില്ലയില്‍ ആറ് പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 14,670 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 58 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് 1104 പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊറോണ രോഗികളുള്ളതെന്നും എട്ട് ജില്ലകള്‍ വൈറസില്‍ നിന്ന് വിമുക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.