മലപ്പുറം സ്വദേശി സൗദിയിലെ കോബാറില്‍ നിര്യാതനായി

ദമാം- മലപ്പുറം കരുവാരകുണ്ട് താമസിക്കുന്ന വട്ടപ്പറമ്പിൽ അബ്ദുൽ ജലീൽ (52) ഹൃദയാഘാതം മൂലം അൽ കോബാറിൽ നിര്യാതനായി. 

ജിദ്ദയിലെ ഫൊസാം കമ്പനിയിൽ 25 വർഷമായി  ജോലി ചെയ്ത് വരികയായിരുന്നു. ദമാ ബ്രാഞ്ചിൽ ഒരാൾ അവധിക്ക് നാട്ടിൽ പോയപ്പോൾ പകരമായി ഒരു മാസം മുമ്പാണ് ജിദ്ദയിൽ നിന്നെത്തിയത്. മൃതദേഹം അൽ കോബാർ ദോസരി ആശുപത്രി മോർച്ചറിയിലാണ്.ഭാര്യ: ഷീബ.

Latest News