Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസിന്റെ ത്രില്ലർ


ദുൽഖർ സൽമാനെ നായകനാക്കി ത്രില്ലർ ചിത്രത്തിനൊരുങ്ങി സംവിധായകൻ റോഷൻ ആൻഡ്രൂസ്. 2013 ൽ പുറത്തിറങ്ങിയ മുംബൈ പോലീസിനുശേഷം റോഷൻ സംവിധാനം മറ്റൊരു ത്രില്ലറായിരിക്കും ഇത്. മുംബൈ പോലീസിനെ പോലെ പുതിയ ചിത്രത്തിന്റെയും തിരക്കഥ ബോബി-സഞ്ജയ് ടീമായിരിക്കുമെന്നും റോഷൻ ഫെയ്‌സ്ബുക്കിൽ വെളിപ്പെടുത്തി.
പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് ഏഴ് വർഷത്തിനുശേഷവും ആളുകൾ ചർച്ച ചെയ്യുന്നതിലുള്ള സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നുമുണ്ട് സംവിധായകൻ. അഭിനേതാക്കളായ പൃഥ്വി, റഹ്മാൻ, ജയസൂര്യ, കുഞ്ചൻ, അപർണ, ഹിമ തുടങ്ങിയവർക്കും നിർമാതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമെല്ലാം നന്ദി പറയുന്നു. എന്നിട്ടാണ് പുതിയ പ്രൊജക്ടിനെക്കുറിച്ച് റോഷൻ വെളിപ്പെടുത്തുന്നത്. 

Latest News